തുമ്പീ വാ തുമ്പക്കുടത്തിന്‍ - റിയ
Posted On Friday, May 2, 2008 at at 10:14 PM by Ajeesh KPതുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം (2)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)
മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യക്കൈയാല്‍ തൊടാം (2)
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)
ഊഞ്ഞാലേ........ പാടാമോ...........(2)
മാനത്തെ മാമന്‍റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനി
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം
പണ്ടത്തെ പാട്ടിന്‍റെ വരികള് ചുണ്ടത്ത് തേന്‍തുള്ളിയായ് (2)
കല്‍ക്കണ്ടക്കുന്നിന്‍റെ മുകളില് കാക്കാച്ചി മേയുന്ന തണലില് (2)
ഊഞ്ഞാലേ........ പാടിപ്പോയ്........ (2)
ആക്കൈയില്‍ ഈക്കൈയിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ്മണി തരൂ
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം - റിയ വിജയന്‍..
അരേവ്വാ അജീഷേ.............
റിയ ഒരു സംഭവമാട്ടൊ..
അടിപൊളി...ഇനിയും പോരട്ടേ...
ഇതെന്റെയൊരു പ്രിയഗാനമാണ്..
റിയ പാടിയതും ഇഷ്ടമായി...
Superb dear!!! Keep it up.
ചാലിശ്ശേരിലെ ബാലന്‍ മാഷെ ഓര്‍ത്തു പോയി ഞാന്‍.
റിയ കലക്കീട്ടിണ്ട്.
Excellent !
അടിപൊളി...nice voice
ലാ.ലാ..ലാ..ഒഴിച്ച് ബാക്കിയൊക്കെ വളരെ നന്നായി.ഒരു ടഫ് പാട്ടായതിനാല്‍ ലാലാലാ ക്ഷമിച്ചു :)
ഈ പാട്ട് പാടി ഫലിപ്പിക്കന്നവരെ അധികം കണ്ടിട്ടില്ല.വലിയ റേഞ്ച് നിശ്ചയമായും വേണം. ഒട്ടും പതറാത്ത ശബ്ദവും. പക്ഷെ റിയ ഇത് ഒന്നാന്തരമാക്കി. ലലലയിലെ ചെറിയ പ്രശ്നം കിരണ്‍സ് പറഞ്ഞു. പല്ലവിയും ചരണവും തുടങ്ങുമ്പോള്‍ സ്വരം കേള്‍ക്കാതെ പോകുന്നു (ആദ്യത്തെ ‘തു’. ‘മന്ത്രത്താല്‍..’ എന്നതിലെ ‘മ’..എന്നിങ്ങനെ. )
കോണ്‍ഫിഡന്‍സ് ഒട്ടും കുറയ്ക്കേണ്ട. ഉറക്കെത്തന്നെ പാടുക.
ഞങ്ങള്‍ ഇനിയും കേള്‍ക്കാന്‍ കാത്തിരിക്കുന്നു.
എനിക്കു പാട്ടു കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ? പാട്ടും പ്ലെയറും എവിടെ?
കൊള്ളാം!
:)
പാട്ട് അസ്സലായി മാഷെ.അടുത്തത് വൈകിക്കണ്ട.
നല്ല പാട്ട്..:)
ലയിച്ചിരുന്നുപോയി ഈ മനോഹരഗാനം റിയയുടെ ശബ്ദത്തില്‍ കേട്ടപ്പോള്‍...
മയൂരയുടെ പേജില്‍ നിന്നാണ് ഇങ്ങനെയൊരു പാട്ടുകാരിയെക്കുറിച്ച് അറിയുന്നത്.......
റിയയുടേത് വളരെ ഇമ്പമാര്‍ന്ന ശബ്ദമാണ്.ഭാവിയില്‍ എന്തായാലും അറിയപ്പെടും.
ഭാവുകങ്ങള്‍.
ഇതെന്റെയൊരു പ്രിയഗാനമാണ്..
റിയ പാടിയതും ഇഷ്ടമായി...
sajan
Excellent Riya ji ! Thanks for the nostalgia :)
Best wishes.