ഒരു ചിരി കണ്ടാല്‍ - പൊന്മുടിപ്പുഴയോരത്ത്

പൊന്മുടിപ്പുഴയോരത്ത് എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഇളയരാജ സംഗീതം നല്‍കി മഞ്ജരി ആലപിച്ച “ഒരു ചിരികണ്ടാല്‍” എന്ന ഗാനം..

ഈ പ്ലേയര്‍ ശരിയായി ലഭിക്കുന്നില്ലെങ്കില്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

തുമ്പീ വാ തുമ്പക്കുടത്തിന്‍ - റിയ

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം (2)
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം (2)

മന്ത്രത്താല്‍ പായുന്ന കുതിരയെ മാണിക്യക്കൈയാല്‍ തൊടാം (2)
ഗന്ധര്‍വ്വന്‍ പാടുന്ന മതിലക മന്ദാരം പൂവിട്ട തണലില്‍ (2)
ഊഞ്ഞാലേ........ പാടാമോ...........(2)
മാനത്തെ മാമന്‍‌റെ തളികയില്‍ മാമുണ്ണാന്‍ പോകാമോ നമുക്കിനി

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം
തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം

പണ്ടത്തെ പാട്ടിന്‍‌റെ വരികള് ചുണ്ടത്ത് തേന്‍‌തുള്ളിയായ് (2)
കല്‍ക്കണ്ടക്കുന്നിന്‍‌റെ മുകളില് കാക്കാച്ചി മേയുന്ന തണലില് (2)
ഊഞ്ഞാലേ........ പാടിപ്പോയ്........ (2)
ആക്കൈയില്‍ ഈക്കൈയിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ്മണി തരൂ

തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായൂഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ ആയത്തില്‍ തൊട്ടേ വരാം